ടോസിന്റെ വിജയം കാർത്തിക്കിന്; ഡൽഹി ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത നായകൻ ദിനേശ് കാർത്തിക് ഫീൽഡ് ചെയ്യാനുള്ള തീരുമാനമെടുക്കുകയായിരുന്നു

 

പോയിന്റ് ടേബിളിൽ മൂന്നും നാലും സ്ഥാനക്കാരുടെ മത്സരമാണ് നടക്കുന്നത്. ഇരു ടീമുകളും മൂന്ന് വീതം മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ രണ്ട് ജയവും ഒരു തോൽവിയുമാണ് അക്കൗണ്ടിലുള്ളത്.

 

ഡൽഹി ടീം: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, ഷിംറോൺ ഹേറ്റ്‌മെയർ, മാർകസ് സ്‌റ്റോണിസ്, രവിചന്ദ്ര അശ്വിൻ, കഗീസോ റബാദ, ആൻ റിച്ച് നോർജെ, അമിത് മിശ്ര, ഹർഷൽ പട്ടേൽ

 

കൊൽക്കത്ത ടീം: ശുഭം ഗിൽ, സുനിൽ നരൈൻ, നിതീഷ് റാണ, ദിനേശ് കാർത്തിക്, രാഹുൽ ത്രിപാഠി, ഇയാൻ മോർഗൻ, ആന്ദ്രെ റസ്സൽ, പാറ്റ് കമ്മിൻസ്, ശിവം മാവി, കമലേഷ് നാഗർകോടി, വരുൺ ചക്രവർത്തി