ഇന്നും സംസ്ഥാനത്ത് 25 കൊവിഡ് മരണങ്ങൾ; 5228 സമ്പർക്കരോഗികൾ കൂടി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3682 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. രോഗം സ്ഥിരീകരിച്ചവരിൽ 88 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5228 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 410 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 738, കൊല്ലം 679, കോഴിക്കോട് 567, കോട്ടയം 483, പത്തനംതിട്ട 414, ആലപ്പുഴ 426, തൃശൂർ 414,…

Read More

ഒരു കേസും സി.ബി.ഐക്ക്​ വിടില്ലെന്ന നിലപാടില്ല; സോളാറിൽ സ്വാഭാവിക നടപടിക്രമം മാത്രം: മുഖ്യമന്ത്രി

ഒരു കേസും സി.ബി.ഐക്ക്​ വിടില്ല എന്ന നിലപാട്​ സംസ്ഥാന സർക്കാർ ഒരുഘട്ടത്തിലും എടുത്തിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ചില കേസുകൾ സംസ്ഥാന സർക്കാർ തന്നെ സി.ബി.ഐക്ക്​ വിട്ടിട്ടുണ്ട്​. ഏറ്റവും ഒടുവിൽ വാളയാർ കേസ്​, കുട്ടികളുടെ മാതാവ്​ സി.ബി.ഐക്ക്​ വിടണമെന്ന്​ സംസ്ഥാന സർക്കാറിനോട്​ ആവശ്യപ്പെട്ടു. അത്​ സി.ബി.ഐക്ക്​ വിട്ടു. കസ്റ്റഡി മരണം ഉണ്ടായാൽ ഇവിടെയുള്ള ഏജൻസികൾക്ക്​ നൽകാതെ സി.ബി.ഐക്ക്​ വിടുമെന്ന കാര്യം നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്​. സോളാർ കേസിൽ സർക്കാറിന്​ മ​റ്റു വഴിയൊന്നുമില്ല. കേസുമായി ബന്ധപ്പെട്ട വനിത,…

Read More

കേരളത്തിലെ വികസന പദ്ധതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഡൽഹിയിലേക്ക് ക്ഷണിച്ച് നിതിൻ ഗഡ്‌കരി

കേരളത്തിലെ വികസന പദ്ധതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഡൽഹിയിലേക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി. കൊവിഡ്-19 സാഹചര്യങ്ങൾ കാരണമാണ് ഡൽഹിയിലേക്ക് എത്താൻ വൈകുന്നതെന്ന് ക്ഷണം സ്വാഗതം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത തവണ ഡൽഹിയിലെത്തുമ്പോൾ തീർച്ചയായും കൂടിക്കാഴ്‌ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ റോഡ് നവീകരണ – വികസന പദ്ധതികൾ എന്നിവ ചർച്ച ചെയ്‌ത് തീരുമാനിക്കാനുണ്ടെന്നും അതിനായി മുഖ്യമന്ത്രിയേയും ഉദ്യോഗസ്ഥരെയും ഡൽഹിയിലേക്ക് ക്ഷണിക്കുന്നുവെന്ന് ഗഡ്‌കരി പറഞ്ഞു. “ഡൽഹിയിലെത്തുമ്പോൾ റോഡ്…

Read More

ഏതാനും മാസത്തിനുള്ളില്‍ 300 ദശലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 300 ദശലക്ഷം വരുന്ന പൗരന്മാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യോഗത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയില്‍ ഉപയോഗിക്കുന്ന രണ്ട് വാക്‌സിനുകളും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചവയാണ്. ഇനിയും കൂടുതല്‍ വക്‌സിനുകള്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു വെറും 12 ദിവസം കൊണ്ട് ഇന്ത്യ 2.3 ദശലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. അടുത്ത മാസത്തിനുള്ളില്‍ വരുന്ന വൃദ്ധരും മറ്റ്…

Read More

സംസ്ഥാനത്ത് പുതുതായി ആറ് ഹോട്ട് സ്‌പോട്ടുകൾ; 8 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് ആറ് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ (കണ്ടൈൻമെന്റ് സബ് വാർഡ് 6), ഒറ്റപ്പാലം മുൻസിപ്പാലിറ്റി (21), കൊല്ലം ജില്ലയിലെ ഇട്ടിവ (1, 8), തൃക്കരുവ (5), തിരുവനന്തപുരം ജില്ലയിലെ അഴൂർ (സബ് വാർഡ് 11), ഇടുക്കി ജില്ലയിലെ കടയത്തൂർ (സബ് വാർഡ് 3, 4, 5, 7, 9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 404 ഹോട്ട് സ്പോട്ടുകളാണുള്ളത്. യു.കെ.യിൽ നിന്നും…

Read More

ന്യൂസ് ഫീഡിൽ രാഷ്ട്രീയ പോസ്റ്റുകൾക്ക് കടിഞ്ഞാൺ; നിയന്ത്രണങ്ങളുമായി ഫേസ്ബുക്ക്

രാഷ്ട്രീയ ചർച്ചകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങി ഫേസ്ബുക്ക്. കാപിറ്റോൾ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രാഷ്ട്രീയ ഗ്രൂപ്പുകൾ ഉപയോക്താക്കൾക്കായി ശുപാർശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് അറിയിച്ചു ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന ന്യൂസ് ഫീഡുകളിൽ നിന്ന് രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കുകയും ചെയ്യും. ആഗോളതലത്തിൽ ഈ നയം വിപുലീകരിക്കാനാണ് തീരുമാനം. പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയ ചർച്ചകൾ കുറയ്ക്കുകയെന്നതാണ് ലക്ഷ്യം. അതേസമയം ഉപയോക്താക്കൾ ആഗ്രഹിക്കുകയാണെങ്കിൽ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചർച്ചകളിലും ഭാഗമാകുന്നതിന് സാധിക്കും

Read More

സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ്, 19 മരണം; സമ്പർക്കത്തിലൂടെ 5228 പേർക്ക് രോഗബാധ

സംസ്ഥാനത്ത് 5771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5228 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ രോഗബാധിതരിൽ ഉറവിടം അറിയാത്ത 410 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 410 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 58,472 സാമ്പിളുകൾ പരിശോധിച്ചു 5594 പേർ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു. 19 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്ത് കേസുകൾ വർധിക്കുകയാണെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

Read More

കർഷക പ്രക്ഷോഭം: രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിക്കും

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാഷ്ട്രപതി നാളെ പാർലമെന്റിൽ നടത്തുന്ന നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിക്കും. തിങ്കളാഴ്ച ബജറ്റ് അവതരണത്തിന് മുമ്പ് കർഷക സമരത്തിൽ സർക്കാരിന്റെ പ്രസ്താവന പ്രതിപക്ഷം ആവശ്യപ്പെടും. ബജറ്റ് അവതരണത്തിലുടനീളം പ്രതിഷേധിക്കുന്നതും പരിഗണനയിലുണ്ട്. നിയമങ്ങൾ പിൻവലിക്കാനുള്ള നടപടി ആദ്യം വേണമെന്നാവശ്യപ്പെടാനാണ് ധാരണ. അതേസമയം ചെങ്കോട്ട അതിക്രമം ചൂണ്ടിക്കാട്ടി പ്രതിപക്ഷ പ്രതിഷേധത്തെ തടയാനാണ് ബിജെപിയുടെ നീക്കം. അക്രമത്തെ അപലപിച്ച് പ്രമേയം പാസാക്കണമെന്ന് ആവശ്യപെടാനും ബിജെപി ആലോചിക്കുന്നുണ്ട് നാളെ തുടങ്ങി അടുത്ത മാസം 15 വരെ നീണ്ടുനിൽക്കുന്ന…

Read More

സിംഘുവിൽ കർഷകർക്കെതിരെ കേന്ദ്രസർക്കാർ അനുകൂലികളുടെ പ്രതിഷേധം; പ്രതികാര നടപടിയുമായി യുപി സർക്കാരും

ഡൽഹി അതിർത്തിയായ സിംഘുവിൽ സമരം ചെയ്യുന്ന കർഷകർക്കെതിരെ പ്രതിഷേധവുമായി കേന്ദ്ര സർക്കാർ അനുകൂലികളായ നാട്ടുകാർ. ദേശീയപതാകയുമേന്തി സമരക്കാർ തമ്പടിച്ചിരിക്കുന്നിടത്തേക്ക് ഇവർ മാർച്ച് നടത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് സിംഘു അതിർത്തിയിലെ നാട്ടുകാരാണെന്ന് അവകാശപ്പെട്ട് ഒരുകൂട്ടമാളുകൾ പ്രതിഷേധവുമായി എത്തിയത് ദേശീയപാതയിൽ സമരം ചെയ്യുന്ന കർഷകർ പിരിഞ്ഞു പോകണമെന്നാണ് ഇവരുടെ ആവശ്യം. ദിവസങ്ങളായി തുടരുന്ന കർഷക പ്രതിഷേധം തങ്ങളുടെ വ്യവസായത്തെ മോശമായി ബാധിച്ചുവെന്നും റിപബ്ലിക് ദിനത്തിൽ ദേശീയപതാകയെ അപമാനിച്ച കർഷകരോടാണ് പ്രതിഷേധമെന്നും ഇവർ അവകാശപ്പെട്ടു. അതേസമയം കർഷകർക്കെതിരെ യുപി സർക്കാരും പ്രതികാര…

Read More

കോവിഡ് വ്യാപനം; സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനം: ഹോട്ടലുകള്‍ക്ക് നിയന്ത്രണം

മനാമ: കോവിഡ് വ്യാപനം, സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനം, ഹോട്ടലുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. ബഹ്‌റൈന്‍ ഭരണകൂടത്തിന്റെതാണ് തീരുമാനം. ഹോട്ടലുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിയന്ത്രിക്കാനാണ് തീരുമാനിച്ചത്. ഞായറാഴ്ച മുതല്‍ സ്‌കൂളുകള്‍ മൂന്നാഴ്ചത്തേക്ക് അടച്ചിടും. ഈ വേളയില്‍ ഓണ്‍ലൈന്‍ പഠനം തുടരുമെന്നാണ് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. ഹോട്ടലുകള്‍ തുറക്കുമെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കില്ല. പാര്‍സല്‍ സര്‍വീസുണ്ടാകും. മൂന്നാഴ്ചയ്ക്ക് ശേഷം സാഹചര്യം പരിശോധിച്ച ശേഷം തീരുമാനം കൈക്കൊള്ളും. കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതുമായി…

Read More