രാഷ്ട്രീയ ചർച്ചകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങി ഫേസ്ബുക്ക്. കാപിറ്റോൾ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രാഷ്ട്രീയ ഗ്രൂപ്പുകൾ ഉപയോക്താക്കൾക്കായി ശുപാർശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് അറിയിച്ചു
ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന ന്യൂസ് ഫീഡുകളിൽ നിന്ന് രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കുകയും ചെയ്യും. ആഗോളതലത്തിൽ ഈ നയം വിപുലീകരിക്കാനാണ് തീരുമാനം. പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയ ചർച്ചകൾ കുറയ്ക്കുകയെന്നതാണ് ലക്ഷ്യം. അതേസമയം ഉപയോക്താക്കൾ ആഗ്രഹിക്കുകയാണെങ്കിൽ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചർച്ചകളിലും ഭാഗമാകുന്നതിന് സാധിക്കും