സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നു. സർക്കാരിൽ തന്നെ സ്വാധീനമുള്ള ഉന്നത നേതാവാണ് ഇദ്ദേഹം എന്നാണ് റിപ്പോർട്ടുകൾ. സ്വപ്‌നയുടെ ഇടപാടുകളെ കുറിച്ച് ഇദ്ദേഹത്തിന് അറിവുണ്ടായിരുന്നു എന്നാണ് സൂചന
സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തനിക്ക് ഇയാൾ പലപ്പോഴും സഹായം നൽകിയിട്ടുണ്ടെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. പല ഇടപാടുകളിലും സ്വപ്നയെ ഇടനിലക്കാരാക്കിയതും രാഷ്ട്രീയ നേതാവിന്റെ നിർദേശപ്രകാരമാണ്. ഇവർ രണ്ട് പേരും പല സ്ഥലങ്ങളിലും വെച്ച് രഹസ്യമായി കാണുകയും ഇടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം
അതേസമയം കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. സ്വപ്‌നയുടെയും ശിവശങ്കറിന്റെയും മൊഴികൾ ഇന്നലെ ചേർന്ന കസ്റ്റംസ് യോഗത്തിൽ പരിശോധിച്ചിരുന്നു. മൊഴികളിൽ പൊരുത്തക്കേടുകൾ വ്യക്തമായതിനെ തുടർന്നാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്