Headlines

ഏതാനും മാസത്തിനുള്ളില്‍ 300 ദശലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 300 ദശലക്ഷം വരുന്ന പൗരന്മാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യോഗത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന രണ്ട് വാക്‌സിനുകളും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചവയാണ്. ഇനിയും കൂടുതല്‍ വക്‌സിനുകള്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു

വെറും 12 ദിവസം കൊണ്ട് ഇന്ത്യ 2.3 ദശലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. അടുത്ത മാസത്തിനുള്ളില്‍ വരുന്ന വൃദ്ധരും മറ്റ് അസുഖങ്ങളുമുള്ളവരിള്‍പ്പെടെ 300 ദശലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കും-

ജനുവരി 16നാണ് ഇന്ത്യ വാക്‌സിനേഷന്‍ തുടങ്ങിയത്.