പശ്ചിമ ബംഗാളിലെ മാൾഡയിൽ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. നാല് പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. മാർഡ ജില്ലയിലെ സൂജാപൂരിലാണ് സംഭവം
ഇന്ന് രാവിലെ 11 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ഫാക്ടറി ജീവനക്കാരാണ് മരിച്ച നാല് പേരും. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സ്‌ഫോടനത്തെ തുടർന്ന് തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ആളുകളെ പുറത്ത് എത്തിച്ചിട്ടുണ്ട്