ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ഷാസദ ബാഗ് പ്രദേശത്താണ് സംഭവം. ശനിയാഴ്ച രാവിലെയാണ് തീപിടിച്ചത്.
9 ഫയര്‍ സര്‍വീസ് വാഹനങ്ങള്‍ പ്രദേശത്ത് തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. തീപിടിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. ഇതുവരെയും നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.