സംസ്ഥാനത്തെ തീയറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം

സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ച ചലചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തീയറ്ററുകൾ ഉടനെ തുറക്കേണ്ടെന്നാണ് തീരുമാനം

തീയറ്ററുകൾ തുറക്കുന്നത് നീട്ടിവെക്കുന്നതാകും ഉചിതമെന്ന സർക്കാർ നിർദേശം ചലചിത്ര സംഘടനകൾ അംഗീകരിക്കുകയായിരുന്നു. ഫിലിം ചേംബർ, ഫിയോക്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്.