ട്രെയിൻ എൻജിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമം; തിരുനെൽവേലിയിൽ പതിനാലുകാരൻ ഷോക്കേറ്റ് മരിച്ചു
ട്രെയിൻ എൻജിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനാലുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർഥി ജ്ഞാനേശ്വരനാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ തിരുനെൽവേലി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എൻജിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കൈ ഹൈവോൾട്ടേജ് പവർ ലൈനിൽ തട്ടിയത്. ഷോക്കേറ്റ് വീണ ജ്ഞാനേശ്വരൻ തത്ക്ഷണം മരിച്ചു മരിച്ച വിദ്യാർഥിയുടെ പിതാവ് റെയിൽവേ ഉദ്യോഗസ്ഥനാണ്. അച്ഛനൊപ്പമാണ് കുട്ടി സ്റ്റേഷനിലെത്തിയത്.