ബീഹാറിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി മേവാലാൽ ചൗധരി രാജിവെച്ചു. അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. മന്ത്രിസഭ രൂപീകരിച്ച് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് മന്ത്രിയുടെ രാജി
ചൗധരിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെ ചൊല്ലി പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അഴിമതി കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതോടെ 2017ൽ ചൗധരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.