ജമ്മു കാശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. തിങ്കളാഴ്ച രാവിലെ മുനിഹാൾ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട തീവ്രവാദികളിൽ രണ്ട് പേർ ലഷ്‌കർ പ്രവർത്തകരാണ്.
പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം റെയ്ഡിനെത്തുകയും ഏറ്റുമുട്ടൽ നടക്കുകയുമായിരുന്നു.