ഉമ്മൻചാണ്ടിക്ക് അനുകൂലമായ വിധിക്കെതിരെ വി എസ് അപ്പീലിന്

  അപകീർത്തി കേസിൽ ഉമ്മൻചാണ്ടിക്ക് 10 ലക്ഷം രൂപ നൽകണമെന്ന കോടതി വിധിക്കെതിരെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അപ്പീലിന്. അപകീർത്തികരമായ ദൃശ്യങ്ങൾ ഹാജരാക്കാതെയാണ് ഉമ്മൻചാണ്ടി അനുകൂല വിധി സമ്പാദിച്ചതെന്ന് ചൂണ്ടികാട്ടിയാവും അപ്പീൽ നൽകുക. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ വിഎസ് നടത്തിയ പരാമർശത്തിൽ ആണ് വിഎസ് പിഴയടക്കണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സമ്പ് കോടതി വിധിച്ചത്. 2013 ഓഗസ്റ്റിൽ ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമ്മൻചാണ്ടിക്കെതിരെയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം. സോളാർ കേസിൽ ഉമ്മൻചാണ്ടിയും…

Read More

സംസ്ഥാനത്ത് ഹാജര്‍ നില 40 ശതമാനത്തില്‍ കുറവുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനം

  തിരുവനന്തപുരം: സ്‌കൂളുകളിലും കോളജുകളിലും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വിദ്യാര്‍ഥികളുടെ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലകളിലെ കൊവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എബിസി വര്‍ഗീകരണം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.സെറിബ്രല്‍ പാള്‍സി, ഓട്ടിസം രോഗങ്ങള്‍ ഉള്ള കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാളെ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുമതി നല്‍കും…

Read More

തിരുവനന്തപുരത്ത് നിയന്ത്രണം കടുപ്പിച്ചു; സ്കൂളും തിയറ്ററുകളും ജിമ്മുകളും അടച്ചിടും: എട്ട് ജില്ലകള്‍ ബി കാറ്റഗറിയില്‍

  തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. തിയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും. കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രമാകും നടക്കുക. ബാക്കി ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റും.സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികള്‍ പാടില്ല. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈന്‍ ആയി നടത്താം. ഇതിന് പുറമെ നിലവിലുള്ള മറ്റു നിയന്ത്രണങ്ങള്‍ തുടരും. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി,…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 55,557 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 2.60 ലക്ഷം പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 55,557 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,31,176 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,21,138 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,038 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 881 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,710 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 12,131, കൊല്ലം 1042, പത്തനംതിട്ട 1124, ആലപ്പുഴ 753, കോട്ടയം 1365, ഇടുക്കി 594, എറണാകുളം 6050, തൃശൂര്‍ 1802, പാലക്കാട് 869, മലപ്പുറം…

Read More

സംസ്ഥാനത്ത് ഇന്ന് 26,514 പേർക്ക് കൊവിഡ്, 13 മരണം; 30,710 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി 1033, കാസര്‍ഗോഡ് 573, വയനാട് 524 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,557 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,31,176 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍…

Read More

കോവിഡ് വ്യാപനം: തിരുവനന്തപുരം സി കാറ്റഗറിയില്‍, കടുത്ത നിയന്ത്രണം

  തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. എ കാറ്റഗറിയില്‍ മൂന്ന് ജില്ലകളാണുള്ളത്. ബി കാറ്റഗറിയിൽ 8 ജില്ലകളുണ്ട്.കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികള്‍ പാടില്ല. നിലവില്‍ ഒരു ജില്ലയും ഈ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ബി കാറ്റഗറിയിലായിരുന്നു ജില്ല ഉണ്ടായിരുന്നത്. സി കാറ്റഗറിയിലായതോടെ ജില്ലയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പൊതു പരിപാടികള്‍ എല്ലാം തന്നെ ഓണ്‍ലാനാക്കി. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക്…

Read More

സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷകളും അഭിമുഖവും മാറ്റി

  തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷകളും അഭിമുഖവും മാറ്റി. മാറ്റിയത് ഫെബ്രുവരി 1 മുതൽ 19-ാം തീയതി വരെ നടത്താനിരുന്ന പരീക്ഷകൾ ആണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സഹചര്യത്തിലാണ് ഈ തീരുമാനം. അഭിമുഖങ്ങൾ ഫെബ്രുവരി 18 വരെ ഉള്ളതും മാറ്റി. അതേസമയം ഫെബ്രുവരി 4-ാം തീയതിയിലെ പരീക്ഷയിൽ മാറ്റമില്ല. പരീക്ഷയുടെയും അഭിമുഖങ്ങളുടെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജനുവരി 23, 30 തീയതികളിൽ നടത്താൻ നിശ്ചയിച്ച പിഎസ് സി പരീക്ഷകളും കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ചു….

Read More

വി എസിനെതിരായ മാനനഷ്ടക്കേസ്; ഉമ്മൻ ചാണ്ടിക്ക് 10 ലക്ഷം രൂപ നൽകാൻ വിധി

  സോളാർ ഇടപാടിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വി എസ് അച്യുതാനന്ദന്റെ പരാമർശത്തിനെതിരായ ഹർജിയിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി വിധി. ഉമ്മൻ ചാണ്ടിക്ക് വി എസ് 10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിട്ടു 2013 ആഗസ്റ്റിൽ ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വി എസിന്റെ അഴിമതി ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കമ്പനിയുണ്ടാക്കി അഴിമതി നടത്തിയെന്നാണ് വി എസ് ആരോപിച്ചത്. ഇതിനെതിരെ ഉമ്മൻ ചാണ്ടി…

Read More

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനം ഒന്നാം പിണറായി സർക്കാരിന്റേത്: കാനം രാജേന്ദ്രൻ

  വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനം ഒന്നാം പിണറായി സർക്കാർ എടുത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 2019ൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെടുത്ത തീരുമാനമാണിത്. സർക്കാർ നിലപാടാണ് സിപിഐയുടെയും നിലപാടെന്നും കാനം പറഞ്ഞു സർക്കാർ ഉത്തരവ് പാർട്ടിയിൽ ചർച്ച ചെയ്യാതെ എടുത്തതാണെന്ന മുതിർന്ന നേതാവ് കെ ഇ ഇസ്മായിലിന്റെ നിലപാടും കാനം തള്ളി. ഒരു കാരണവശാലം പട്ടയം നൽകാൻ അധികാരമില്ലാത്ത വ്യക്തി നൽകിയ പട്ടയമാണിത്. ഇതാണ് റദ്ദാക്കാൻ കാരണമെന്നും കാനം പറഞ്ഞു സിപിഐ ഇടുക്കി…

Read More

ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം; വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി, പോലീസ് അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം നടന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അധ്യാപികയുടെ പരാതിയിൽ സൈബർ പോലീസും അന്വേഷണം ആരംഭിച്ചു. കണക്ക് ക്ലാസ് എടുക്കുന്നതിനിടെയാണ് ഫായിസ് എന്ന ഐഡിയിൽ നിന്ന് നഗ്നതാപ്രദർശനമുണ്ടായത് മുഖം മറച്ചാണ് നഗ്നത പ്രദർശിപ്പിച്ച ആൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അധ്യാപിക കുട്ടികളോട് ക്ലാസിൽ നിന്ന് എക്‌സിറ്റ് ആകാൻ ആവശ്യപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ പിടിഎ യോഗം ചേർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ പരാതിപ്പെടുകയും ചെയ്തു ഓൺലൈൻ ക്ലാസ്…

Read More