കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം നടന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അധ്യാപികയുടെ പരാതിയിൽ സൈബർ പോലീസും അന്വേഷണം ആരംഭിച്ചു. കണക്ക് ക്ലാസ് എടുക്കുന്നതിനിടെയാണ് ഫായിസ് എന്ന ഐഡിയിൽ നിന്ന് നഗ്നതാപ്രദർശനമുണ്ടായത്
മുഖം മറച്ചാണ് നഗ്നത പ്രദർശിപ്പിച്ച ആൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അധ്യാപിക കുട്ടികളോട് ക്ലാസിൽ നിന്ന് എക്‌സിറ്റ് ആകാൻ ആവശ്യപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ പിടിഎ യോഗം ചേർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ പരാതിപ്പെടുകയും ചെയ്തു
ഓൺലൈൻ ക്ലാസ് ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും നുഴഞ്ഞുകയറിയതാണോയെന്നാണ് സംശയിക്കുന്നത്. ഫായിസ് എന്ന പേരിൽ വിദ്യാർഥി ക്ലാസിൽ പഠിക്കുന്നില്ലെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചത്.