സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട് അപ്‌സര തീയറ്ററിൽ മാസ്റ്ററിന്റെ പ്രദർശനം വൈകി. ഇതോടെ വിജയ് ആരാധകർ തീയറ്ററിന് മുന്നിൽ പ്രതിഷേധിച്ചു. പത്ത് മാസത്തെ ഇടവേളക്ക് ശേഷമാണ് തീയറ്റർ ഇന്ന് തുറന്നത്. പ്രൊജക്ടറിന് സംഭവിച്ച തകരാറിനെ തുടർന്നാണ് പ്രദർശനം വൈകിയത്.
രാവിലെ തന്നെ നൂറുകണക്കിന് ആരാധകരാണ് തീയറ്ററിന് മുന്നിലെത്തിയത്. പ്രദർശനം വൈകിയതോടെ പ്രതിഷേധം ആരംഭിക്കുകയും പോലീസ് എത്തി ആരാധകരെ പിരിച്ചു വിടുകയുമായിരുന്നു. മറ്റൊരു പ്രൊജക്ടർ എത്തിച്ച് പ്രദർശനം നടത്താൻ ശ്രമിക്കുകയാണെന്ന് തീയറ്റർ ഉടമകൾ പ്രതികരിച്ചു
ഗംഗാ തീയറ്ററിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് പ്രദർശനം തടസ്സപ്പെട്ടു. ആരാധകർ ബഹളം വെച്ച് പ്രതിഷേധിച്ചെങ്കിലും അൽപ്പസമയത്തിനകം തന്നെ തകരാർ പരിഹരിച്ച് ഷോ ആരംഭിച്ചു