ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള സാഹചര്യം ഗവർണറായിട്ട് ഉണ്ടാക്കരുതെന്ന് കാനം തുറന്നടിച്ചു
ആശയവിനിമയത്തിൽ ഗവർണർ മാന്യത പുലർത്തണം. എന്നാൽ ഗവർണർ അത് ലംഘിച്ചു. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ സർക്കാരിന് ആലോചനയില്ല. പക്ഷേ അതിന് നിർബന്ധിക്കരുതെന്നും കാനം പറഞ്ഞു
നേരത്തെ കോടിയേരിയും ഗവർണർക്കെതിരെ രംഗത്തുവന്നിരുന്നു. വിവേചനാധികാരമുള്ള ഗവർണർ ഒപ്പിട്ട ശേഷം അത് മാറ്റിപ്പറയുന്നത് ദുരൂഹമാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു.