തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിൻകരയിൽ ഗൃഹനാഥനെ ഗുണ്ടാസംഘം വീട്ടിൽ കയറി വെട്ടി. ആറാലുംമൂട് സ്വദേശി സുനിലിനെയാണ് രണ്ടംഗ സംഘം വീട്ടിൽ കയറി വെട്ടിയത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറാണ് സുനിൽ
നെയ്യാറ്റിൻകര ഓട്ടോ സ്റ്റാൻഡിൽ വെച്ച് രഞ്ജിത്ത്, അഭിലാഷ് എന്നിവരുമായി സുനിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാത്രി 11 മണിയോടെ ഇരുവരും സുനിലിന്റെ വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. പ്രതികളായ രഞ്ജിത്തും അഭിലാഷും ഒളിവിലാണ്.