പുനലൂരിൽ അക്രമി സംഘം വീട്ടിൽ കയറി ഗൃഹനാഥനെ മർദിച്ചു കൊന്നു; രണ്ട് പേർ പിടിയിൽ

 

കൊല്ലം പുനലൂരിൽ അക്രമി സംഘം ഗൃഹനാഥിനെ വീട്ടിൽ കയറി മർദിച്ചു കൊലപ്പെടുത്തി. പുനലൂർ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 59 വയസ്സായിരുന്നു

സംഭവത്തിൽ മോഹനൻ, സുനിൽ എന്നിവരെ പോലീസ് പിടികൂടി. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട സുരേഷ്ബാബുവിന്റെ മകനുമായി മോഹനനും സംഘവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് വീടുകയറിയുള്ള ആക്രമണത്തിൽ എത്തിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.