എറണാകുളം പിറവം തിരുമാറാടിയിൽ മദ്യലഹരിയിൽ പോലീസിനെ മൂന്നംഗ സംഘം ആക്രമിച്ചു. ആക്രമണത്തിൽ വനിതാ എസ് ഐക്ക് പരുക്കേറ്റു. അക്രമി സംഘത്തിലെ ഒരാളെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി.
രാമപുരം സ്വദേശി എൽദോകുട്ടിയാണ് പിടിയിലായത്. മാസ്‌ക് ധരിക്കാതെ നിന്നത് ചോദ്യം ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കം. പോലീസ് ജീപ്പിന്റെ താക്കോൽ സംഘം എടുത്തു കൊണ്ടു പോകുകയും ചെയ്തു. സംഘത്തിലെ രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.