തമിഴ്‌നാട്ടിലെ മുത്തൂറ്റ് ഫിനാൻസ് മോഷണം: നാല് പ്രതികൾ പിടിയിൽ, മോഷണമുതലും കണ്ടെടുത്തു

തമിഴ്‌നാട് കൃഷ്ണഗിരിയിലെ മുത്തൂറ്റ് ഫിനാൻസിൽ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട് നാല് പേർ പിടിയിൽ. മുഖംമൂടി ധരിച്ചെത്തിയ സംഘം തോക്ക് ചൂണ്ടി ഏഴ് കോടി രൂപയുടെ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നിരുന്നു. സംഘത്തിലെ നാല് പേരാണ് പിടിയിലായത്

ഹൈദരാബാദിൽ നിന്നാണ് സംഘം പിടിയിലായത്. മോഷണമുതലും അന്വേഷണ സംഘം കണ്ടെത്തിയതായാണ് അറിയുന്നത്. പ്രതികളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും മൂന്ന് മണിയോടെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികൾക്കായുള്ള തെരച്ചിൽ നടന്നത്. 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ സാധിച്ചത് പോലീസിന് നേട്ടമായി.