സുൽത്താൻ ബത്തേരിയിലും പരിസരങ്ങളിലും ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച മോഷണം നടത്തിയ സംഘത്തിലെ പ്രധാനി പൊലിസ് പിടിയിൽ

സുൽത്താൻ ബത്തേരിയിലും പരിസരങ്ങളിലും ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച മോഷണം നടത്തിയ സംഘത്തിലെ പ്രധാനി പൊലിസ് പിടിയിൽ. മലപ്പുറം മക്കരപറമ്പ് വറ്റല്ലൂർ സ്വദേശി കളാംതോട് അബ്ദുൽകരിം(38)ആണ് ബത്തേരി പൊലിസീന്റെ പിടിയിലായത്. ഇയാളുടെ പേരിൽ ജില്ലയിൽ മാത്രം 12-ാളം കേസുകളാണുള്ളത്. കൂട്ടുപ്രതിയായ അബ്ദുൾ ലത്തീഫ്(30)നായി അന്വേഷണം പൊലിസ് ഊർജ്ജിതമാക്കി.
വി.ഒ
സുൽത്താൻ ബത്തേരി, പുൽപ്പള്ളി, മീനങ്ങാടി, അമ്പലവയൽ, നൂൽപ്പുഴ പൊലിസ് സ്റ്റേഷൻ പരിധികളിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച മോഷണം നടത്തിയ രണ്ടംഗസംഘത്തിലെ മുഖ്യപ്രതിയെയാണ് ബത്തേരി പൊലിസ് പിടികൂടിയത്. പുത്തൻകുന്ന്, നായ്ക്കട്ടി, അമ്മായിപ്പാലം, മൂലങ്കാവ്, മലങ്കര, കുപ്പാടി, സുരഭിക്കവല, റോയൽപ്പടി, തുടങ്ങി 12-ാളം മോഷണ കേസുകളിലെ പ്രതികൂടിയാണ് പിടിയിലായ മലപ്പുറം മക്കരപറമ്പ് വറ്റല്ലൂർ സ്വദേശി കളാംതോട് അബ്ദുൾ കരിം. ഇയാളുടെ സഹായി അബ്ദുൾലത്തീഫ്(30)നെ പിടികൂടാനുണ്ട്. അബ്ദുൾ കരിമിനെ കഴിഞ്ഞദിവസം മലപ്പുറത്തുവെച്ചാണ് പിടികൂടിയത്. ആളില്ലാത്ത വീടുകളിൽ മോഷണം നടത്തി ബത്തേരി മേഖലയിൽ നിന്നുമാത്രം 30 ലക്ഷം രൂപയും, 73 പവനുമാണ് മോഷ്ടാക്കൾ കവർന്നത്. ബത്തേരി പഴുപ്പത്തൂരിൽ ക്വാട്ടേഴ് വാടകക്കെടുത്ത് താമസിച്ച് രാത്രികാലങ്ങളിൽ കാറിലെത്തിയാണ് മോഷണം നടത്തിയിരുന്നതെന്ന് ബത്തേരി പൊലിസ് ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ പറഞ്ഞു. പിടിയിലായ പ്രതിയുടെ സഹായി അബ്ദുൾ ലത്തീഫിനായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആളെ തിരിച്ചറിയാതിരിക്കാനായി കുടചൂടി, തല ഷാളുകൊണ്ടുമറച്ചുമാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മോഷണം തുടർക്കഥയായതോടെ പ്രത്യേക അന്വേഷണസംഘത്തിന് രൂപംനൽകിയാണ് കേസ് അന്വേഷിച്ചിരുന്നത്.പിടിയിലായവർക്കെതിരെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലും നിരവധി മോഷണകേസുകളുണ്ട്.