മമ്മൂട്ടിയുടെ മുന്നില്‍ പരുങ്ങി പൃഥ്വിരാജ്; ക്ലാസ് ടീച്ചറുടെ മുന്നില്‍ പെട്ട് പോയ കുട്ടിയെ പോലെയെന്ന് സോഷ്യല്‍ മീഡിയ
മോഹന്‍ലാല്‍ ചിത്രം ബറോസിന്റെ പൂജ കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ വെച്ച് നടന്നത്. ഇപ്പോഴിതാ ചടങ്ങിന് മമ്മൂട്ടിയുടെ അടുത്തിരിക്കുന്ന പൃഥ്വിരാജിന്റെ രസകരമായൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും അടുത്തിരിക്കുന്ന പൃഥ്വിരാജിന്റെ മുഖഭാവങ്ങളാണ് വീഡിയോയിലുള്ളത്. അറിയാതെ ക്ലാസ് ടീച്ചറുടെ മുന്നില്‍ പെട്ട് പോയ കുട്ടിയെ പോലെയാണ് പൃഥ്വി എന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. അതേസയം ബറോസില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ഈ ലോകത്ത് സംവിധാനം ചെയ്യാന്‍ തന്റെ അറിവില്‍ ഏറ്റവും നല്ല…