കല്‍പ്പറ്റ: സിസിടിവിയില്‍ മുഖം പതിയായിരിക്കാന്‍ പുത്തന്‍ അടവുമായി നാട്ടിലെങ്ങും മോഷണം നടത്തുന്ന കള്ളനെ തപ്പി ഇറങ്ങിയിരിക്കുകയാണ് വയനാട് പൊലീസ്. മോഷ്ടാവുപയോഗിക്കുന്ന കുടയാണ് അന്വേഷണത്തില്‍ പൊലീസിനുള്ള ഏക തടസ്സം എന്നത്. നാടെങ്ങും മോഷണം നടന്നിട്ടും ആളെ കണ്ടെത്താന് കഴിയാത്തതിൽ പ്രത്യേക സ്വക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
പാന്റ്‌സും ഷര്‍ട്ടിനുമൊപ്പം ഗ്ലൗസും ഷൂവും ധരിച്ച് തലയില്‍ ഷാളും ചുറ്റി മാസ്‌കുമിട്ട് കള്ളന്‍ മോഷ്ടിക്കാനെത്തുന്നത് തന്നെ. സിസിടിവി കണ്ടാല്‍ അപ്പോള്‍ കുട ചൂടും. സംഭവം ബത്തേരിയിലെയും പരിസര പൊലീസ് സ്റ്റേഷനുകളിലുകളുടെയും പരിധിയിലാണ് നടക്കുന്നത്.