വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: ദേശീയപാത 66ല്‍ വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ െ്രെഡവര്‍ യമനപ്പ വൈ തലവാര്‍ (35) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. മഹാരാഷ്ട്രയില്‍ നിന്ന് കൊച്ചിയിലേക്ക് പഞ്ചാസാരയുമായി പോകുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വട്ടപ്പാറ വളവിലെ ഡിവൈഡറില്‍ ഇടിച്ച് വാഹനം താഴ്ച്ചയിലേക്ക് മറിയുമാകയായിരുന്നു. ലോറി പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് െ്രെഡവറെ പുറത്തെടുത്തത്. പക്ഷെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ദേശീയ പാതയിലെ അപകട വളവായ വട്ടപ്പാറയില്‍ ഇതുവരെ നൂറോളം അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി മരണങ്ങളുമുണ്ടായി. ചരക്കു വാഹനങ്ങളാണ് അധികവും അപകടത്തില്‍പ്പെടുന്നത്. വളവും ഇറക്കും കൂടിച്ചേര്‍ന്ന ഇവിടുത്തെ അപകട സാധ്യത കുറക്കുന്നതിന് ചില പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയിരുന്നു. എങ്കിലും അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്.