തമിഴ്‌നാട്ടിൽ സീരിയൽ നടൻ സെൽവരത്‌നത്തെ വെട്ടിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ. വിരുദനഗർ സ്വദേശി വിജയകുമാറാണ് അറസ്റ്റിലായത്. വിജയകുമാറിന്റെ ഭാര്യയും നടനും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നെന്നും പോലീസ് അറിയിച്ചു
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. വിജയകുമാറും കൊല്ലപ്പെട്ട സെൽവരത്‌നവും ശ്രീലങ്കൻ അഭയാർഥികളാണ്. 10 വർഷമായി സീരിയൽ സിനിമാ രംഗത്ത് പ്രവർത്തിക്കുകയാണ് സെൽവരത്‌നം.
ഞായറാഴ്ചയാണ് സെൽവരത്‌നം കൊല്ലപ്പെട്ടത്. രാവിലെ ആറരയോടെ ഓട്ടോറിക്ഷയിലെത്തിയ അക്രമികൾ നടനെ വെട്ടിക്കൊല്ലുകയായിരുന്നു.