ചെന്നൈയിൽ തമിഴ് സീരിയൽ നടൻ സെൽവരത്തിനം വെട്ടേറ്റ് മരിച്ചു. ഞായറാഴ്ച എം ജി ആർ നഗറിലാണ് സംഭവം. ശനിയാഴ്ച അസി. ഡയറക്ടറായ സുഹൃത്തിനൊപ്പമാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഞായറാഴ്ച രാവിലെ ഒരു ഫോൺ വരികയും പുറത്തു പോകുകയുമായിരുന്നു
പിന്നാലെ സെൽവരത്തിനം കൊല്ലപ്പെട്ടെന്ന ഫോൺ കോൾ സുഹൃത്തിന് വരികയായിരുന്നു. ശ്രീലങ്കൻ സ്വദേശിയായ ഇയാൾ കഴിഞ്ഞ പത്ത് വർഷമായി സീരിയൽ മേഖലയിൽ പ്രവർത്തിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.