കൊച്ചി പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. മാനശ്ശേരി സ്വദേശി ഡിനോയ് ആണ് പോലീസ് പിടിയിലായത്. ഇയാളുടെ സുഹൃത്തായ ജോബി ആണ് കൊല്ലപ്പെട്ടത്. കൊലപാതകം ആസൂത്രിതമെന്നാണ് പോലീസ് പറയുന്നത്.
ഇന്നലെ ഇരുവരും നന്നായി മദ്യപിച്ചു. മദ്യലഹരിയിൽ ജോബി റെയിൽവേ ട്രാക്കിൽ കയറി കടന്നു. ഈ സമയം ഡിനോയ് കയ്യിൽ കരുതിയ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് കത്തിച്ചത്. ഇതിനായി പെട്രോളും വാങ്ങിയിരുന്നു.
മോഷണ മുതൽ പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഡിനോയിയുടെ പിതൃസഹോദരന്റെ വീട്ടിലാണ് മോഷണം നടത്തിയത്. ഈ മോഷണത്തിൽ ജോബിയുടെ വിരലടയാളം പോലീസിന് ലഭിച്ചിരുന്നു. ഇത് അന്വേഷണം തന്നിലേക്ക് എത്തിക്കുമെന്ന് ഡിനോയ് ഭയന്നു. ഇതാണ് കൊലപാതകത്തിന് കാരണം.