വയനാട് പനമരത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു

 

പനമരം ആര്യന്നൂര്‍നട റോഡില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അഞ്ചുകുന്ന് സ്വദേശി മുക്രി യൂസഫിന്റെ മകന്‍ ഉവൈസ് (19) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ 13 വയസ്സുകാരന്‍ അമീര്‍ റഹ്മാനെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.