കെ എം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടിച്ചെടുത്തു

മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലൻസ് റെയ്ഡിലാണ് പണം കണ്ടെത്തിയത്. ഷാജിയുടെ വീടിന് മുന്നിൽ പോലീസ് സംഘമെത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിൽ ഇന്ന് വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.

Read More

പനമരം ചീരവയലിലെ വൈദ്യുതി പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് കെ.എസ്.ഇ.ബി.

പനമരം: പനമരം പഞ്ചായത്ത് ഏഴാംവാര്‍ഡിലെ ചീരവയല്‍ പ്രദേശത്തെ വൈദ്യുതി പ്രശ്നം 15 ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് പനമരം കെ.എസ്.ഇ.ബി. ഓഫീസ് അധികൃതർ പറഞ്ഞു. ചീരവയൽ പ്രദേശത്തു കൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ താഴ്ന്ന് കിടക്കുന്നത് മനുഷ്യര്‍ക്കും വന്യജീവികള്‍ക്കും ഭീഷണിയാകുന്നത് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്നാണ് പ്രശ്ന പരിഹാര നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചത്. അസിസ്റ്റൻ്റ് എൻജീനീയറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സ്ഥലം സന്ദർശിച്ചു. അപകടാവസ്ഥ ചൂണ്ടിക്കാട്ടി മുമ്പ് ‘ പ്രദേശവാസികൾ പലതവണ പരാതി നൽകിയിട്ടും ബന്ധപ്പെട്ടവർ നടപടി…

Read More

നായകനായി സഞ്ജുവിന് അരങ്ങേറ്റം; ടോസ് നേടിയ രാജസ്ഥാൻ പഞ്ചാബിനെ ബാറ്റിംഗിന് വിട്ടു

  ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസും പഞ്ചാബ് കിംഗ്‌സ് ഇലവനും തമ്മിൽ ഏറ്റുമുട്ടും. മലയാളി താരം സഞ്ജു സാംസൺ ആണ് രാജസ്ഥാനെ നയിക്കുന്നത്. ടോസ് നേടിയ സഞ്ജു രാജസ്ഥാനെ ബാറ്റിംഗിന് അയച്ചു ഐപിഎൽ ടീമിനെ നയിക്കുന്ന ആദ്യത്തെ മലയാളി താരമാണ് സഞ്ജു. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് രാജസ്ഥാൻ സഞ്ജുവിനെ ക്യാപ് ഏൽപ്പിച്ചത്. കെ എൽ രാഹുലും മായങ്ക് അഗർവാളും ചേർന്നാണ് പഞ്ചാബ് ഇന്നിംഗ്‌സ് ആരംഭിച്ചു. ഒരോവർ പൂർത്തിയാകുമ്പോൾ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ…

Read More

മാസപ്പിറവി കണ്ടു; കേരളത്തില്‍ റമദാന്‍ വ്രതാരംഭം നാളെ

കോഴിക്കോട്: മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ റമദാന്‍ വ്രതാരംഭത്തിനു നാളെ തുടക്കമാവും. കോഴിക്കോടിനടുത്തുള്ള കാപ്പാട് കടപ്പുറത്തും വെള്ളയിലും ചദ്രക്കല കണ്ടതായി ഖാസിമാര്‍ സ്ഥിരീകരിച്ചു. ഇന്നലെ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രിം കോടതിയും ഖത്തര്‍ ഔഖാഫ് മന്ത്രാലയവും അറിയിച്ചിരുന്നു. ഒമാന്‍, യുഎഇ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ചൊവ്വാഴ്ചയാണ് വ്രതാരംഭം. വിശ്വാസികള്‍ക്കിനി ഒരു മാസം വ്രതശുദ്ധിയുടെ പുണ്യ ദിനങ്ങളാണ്. പകല്‍ മുഴുവന്‍ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുന്ന…

Read More

വയനാട് ജില്ലയിൽ 133 പേർക്ക് കൂടി കോവിഡ് ;17 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയിൽ 133 പേർക്ക് കൂടി കോവിഡ് ;17 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ ഇന്ന് (12.04.21) 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 17 പേര്‍ രോഗമുക്തി നേടി. 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 6 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഒരു ആരോഗ്യ പ്രവർത്തകക്കും കോവിഡ് ബാധിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29857 ആയി. 28191 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍…

Read More

ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ഞാറയിൽക്കോണം അമ്പിളിമുക്ക് സഫാന മൻസിലിൽ സിറാജുദ്ദീന്റെയും റഹിയാനത്തിന്റെയും മകൻ സഫീർ (36) ആണ് മരിച്ചത്.ഞായർ വൈകിട്ട് 04.30 ഓടെയായിരുന്നു സംഭവം. ഓടിട്ട വാടക വീടിന്റെ വരാന്തയിൽ കസേരയിലിരുന്ന് ഫോണിൽ സംസാരിക്കവെ ശക്തമായ മഴയെ തുടർന്നുണ്ടായ ഇടിമിന്നലേൽക്കുകയായിരുന്നു. തെറിച്ചു വീണ സഫീറിനെ ഉടൻ തന്നെ ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവ സമയം ഭാര്യയും മക്കളും അടുത്ത മുറിയിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7),…

Read More

കോവിഡ് വ്യാപനം രുക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു

കോവിഡ് വ്യാപനം രുക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു. റെംഡെസിവിർ പ്രതിരോധമരുന്നോ മരുന്നിനായി ഉപ യോഗിക്കുന്ന ഘടകങ്ങളോ കയറ്റുമതി ചെയ്യാന്‍ അനുവാദമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കോവിഡ് കേസുകള്‍ ഇന്ത്യയില്‍ കുതിച്ചുയരുകയാണെന്നും കോവിഡ് രോഗികള്‍ക്ക് നല്‍കേണ്ട റെംഡെസിവിർ പ്രതിരോധ മരുന്നിന്റെ ആവശ്യകത വര്‍ധിച്ചു വരുകയാണെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിനാലാണ് മരുന്നിന്റെ കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. യുഎസ് മരുന്ന് നിര്‍മ്മാതാക്കളായ ഗിലെയാഡുമായുള്ള കരാര്‍ പ്രകാരം ഏഴ് ഇന്ത്യന്‍ കമ്പനികളാണ്…

Read More

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ഐഎംഎ ആവിശ്യപ്പെടുന്നത്. ആളുകള്‍ കൂട്ടം കൂടുന്ന സമ്മേളനങ്ങളും പൊതുയോഗങ്ങളും നിയന്ത്രിക്കണം. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ളവ കര്‍ശനമായി നിയന്ത്രിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

Read More

റഷ്യയുടെ സ്പുട്‌നിക് v വാക്‌സിന് അടിയന്തര അനുമതി നൽകി ഇന്ത്യ

റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് v ക്ക് രാജ്യത്ത് ഉപയോഗത്തിനുള്ള അടിയന്തര അനുമതി നൽകി ഇന്ത്യ. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്ട് എക്‌സ്‌പെർട്ട് കമ്മിറ്റിയാണ് അനുമതി നൽകിയത്. ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിച്ചാൽ സ്പുട്‌നിക് v വാക്‌സിൻ ഇന്ത്യയിൽ വിതരണം ചെയ്യാനാകും. അനുമതി ലഭിച്ചാൽ കൊവിഷീൽഡിനും കൊവാക്‌സിനും ശേഷം ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനായി സ്പുട്‌നിക് വി മാറും ഡോ. റെഡ്ഡീസാണ് ഇന്ത്യയിൽ സ്പുട്‌നിക് വി…

Read More