തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ഐഎംഎ ആവിശ്യപ്പെടുന്നത്. ആളുകള്‍ കൂട്ടം കൂടുന്ന സമ്മേളനങ്ങളും പൊതുയോഗങ്ങളും നിയന്ത്രിക്കണം. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ളവ കര്‍ശനമായി നിയന്ത്രിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
The Best Online Portal in Malayalam