റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് v ക്ക് രാജ്യത്ത് ഉപയോഗത്തിനുള്ള അടിയന്തര അനുമതി നൽകി ഇന്ത്യ. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്ട് എക്‌സ്‌പെർട്ട് കമ്മിറ്റിയാണ് അനുമതി നൽകിയത്.
ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിച്ചാൽ സ്പുട്‌നിക് v വാക്‌സിൻ ഇന്ത്യയിൽ വിതരണം ചെയ്യാനാകും. അനുമതി ലഭിച്ചാൽ കൊവിഷീൽഡിനും കൊവാക്‌സിനും ശേഷം ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനായി സ്പുട്‌നിക് വി മാറും
ഡോ. റെഡ്ഡീസാണ് ഇന്ത്യയിൽ സ്പുട്‌നിക് വി വാക്‌സിൻ നിർമിക്കുന്നത്. 91.6 ശതമാനം കാര്യക്ഷമതയാണ് വാക്‌സിൻ അവകാശപ്പെടുന്നത്. 2020 ഓഗസ്റ്റ് 11നാണ് സ്പുട്‌നിക് വി വാക്‌സിൻ റഷ്യ പുറത്തിറക്കിയത്. ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിൻ കൂടിയാണിത്.