ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ ആസ്ട്രനെക കൊവിഡ് വാക്‌സിന് ഇന്ത്യ അടുത്താഴ്ച അനുമതി നൽകു. വാക്‌സിനുമായി ബന്ധപ്പെട്ട് ഡിസിജിഐ തേടിയ അധിക വിവരങ്ങൾ കമ്പനി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതിയൊരുങ്ങുന്നത്.
അനുമതി ലഭിച്ചാൽ ഓക്‌സ്‌ഫോർഡിന്റെ വാക്‌സിന് അനുമതി നൽകുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ. നേരത്തെ ഫൈസർ, കൊവാക്‌സിൻ എന്നീ പ്രതിരോധ വാക്‌സിനുകളും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരുന്നു. ഇവരോടും വാക്‌സിനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഡിസിജിഐ തേടിയിട്ടുണ്ട്.