റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് 5ന്റെ അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യയിൽ നടത്താൻ അനുമതി. മനുഷ്യരിലെ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നൽകി. ഡോ. റെഡ്ഡി ലാബ്‌സ് ആണ് ഇന്ത്യയിൽ വാക്‌സിന്റെ പരീക്ഷണം നടത്തുക.
നേരത്തെ സ്പുട്‌നിക് 5ന്റെ പരീക്ഷണം ഇന്ത്യയിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡിസിജിഐ അനുമതി നിഷേധിക്കുകയായിരുന്നു. പുതിയ കരാർ പ്രകാരം രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ട പരീക്ഷണമാണ് ഇന്ത്യയിൽ നട്തതുക
രണ്ടാം ഘട്ട പരീക്ഷണത്തിൽ 100 പേർക്കും മൂന്നാം ഘട്ടത്തിൽ 1400 പേരിലും പരീക്ഷണം നടത്തും. നാൽപതിനായിരം പേർ പങ്കെടുക്കുന്ന വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം മോസ്‌കോയിൽ ആരംഭിച്ചിട്ടുണ്ട്. 16,000 പേർ ഇതിനോടകം ആദ്യ ഡോസ് സ്വീകരിച്ചു. നവംബർ ആദ്യത്തോടെ ഇടക്കാല ഫലം വരുമെന്നാണ് കരുതുന്നത്.