സീസണിന്റെ തുടക്കത്തില്‍ മോശം ബാറ്റിംഗുകൊണ്ട് നിരാശപ്പെടുത്തിയ ചെന്നൈ രണ്ടാം ഘട്ടത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഷെയ്ന്‍ വാട്‌സണും മറ്റും ഫോമിലായത് ചെന്നൈയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഡുപ്ലെസിക്കൊപ്പം സാം കറന്‍ ഓപ്പണറായി എത്തിയേക്കും. ബോളര്‍നിര മോശമില്ലാത്ത ഫോം തുരുന്നതും ചെന്നൈയ്ക്ക് ആശ്വാസമാണ്
ഈ സീസണില്‍ മികച്ച പ്രകടനം നടത്തുന്ന ഡല്‍ഹിയെ അലട്ടുന്നത് താരങ്ങളുടെ തലവേദനയാണ്. റിഷഭ് പന്ത് ഇന്നും പുറത്തിരുന്നേക്കും. പന്തിന്റെ അഭാവത്തില്‍ അലക്സ് ക്യാരിയെ പരിഗണിക്കുമ്പോള്‍ ഷിംറോന്‍ ഹെറ്റ്മെയറിനെ പുറത്തിരുത്തേണ്ടി വരുന്നത് ഡല്‍ഹിയ്ക്ക് തലേവദനയാണ്. കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ നായകന്‍ ശ്രേയസ് അയ്യര്‍ പരിക്ക് മാറി ടീമിനൊപ്പം ചേരും.
കളിക്കണക്കു നോക്കിയാല്‍ ഇരുടീമും 22 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 15 ലും ജയം ചെന്നൈയ്ക്കായിരുന്നു. 7 മത്സരങ്ങളില്‍ ഡല്‍ഹിയും ജയിച്ചു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ കമക്ക് അപ്രസക്തമാണ്. ഈ സീസണില്‍ ആദ്യം ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ചെന്നൈയെ ഡല്‍ഹി പരാജയപ്പെടുത്തിയിരുന്നു