മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലൻസ് റെയ്ഡിലാണ് പണം കണ്ടെത്തിയത്.
ഷാജിയുടെ വീടിന് മുന്നിൽ പോലീസ് സംഘമെത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിൽ ഇന്ന് വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.