കണ്ണൂർ കുടിയാന്മലയിൽ ഏഴ് മാസം പ്രായമുള്ള മകനെയും ഭാര്യയെയും കുത്തിയ ശേഷം യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. കുഞ്ഞും മരിച്ചു. പരുക്കേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചുണ്ടക്കുന്നിൽ മാവില സതീശനാണ് ഭാര്യ അഞ്ജുവിനെയും മകൻ ധ്യാൻദേവിനെയും കുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ ശേഷമാണ് സതീശൻ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. ഒന്നര വർഷം മുമ്പാണ് ഇയാൾ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്നയാളാണ് സതീശനെന്നും നാട്ടുകാർ പറയുന്നു.