പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഴുവൻ വിദ്യാർഥികൾക്കും അവസരം കിട്ടും. സീറ്റ് ഒഴിഞ്ഞുകിടക്കുന്ന ജില്ലകളിൽ നിന്ന് കുറവുള്ള ജില്ലകളിലേക്ക് മാറ്റും. മലബാർ മേഖലയിൽ 20 ശതമാനം സീറ്റ് വർധിപ്പിച്ചതായും മന്ത്രി അറിയിച്ചു
സ്‌കൂളുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ ആഴ്ചയിൽ ആറ് ദിവസം ക്ലാസുകൾ നടത്താനാണ് ആലോചന. ക്ലാസുകളെ രണ്ടായി തിരിച്ച് ഉച്ച വരെയാകും ക്ലാസുകൾ നടത്തുക. ഉച്ചഭക്ഷണമടക്കം സ്‌കൂളുകളിൽ ഭക്ഷണം കഴിക്കുന്ന അന്തരീക്ഷം ഒഴിവാക്കും. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന രീതിയിലാകും ക്ലാസുകൾ നടത്തുക.