സംരക്ഷകനായി ചമഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൂജാരിക്ക് ജീവപര്യന്തം തടവുശിക്ഷ

 

സംരക്ഷകനായി ചമഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൂജാരിയായിരുന്ന പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഹൈക്കോടതി. നേരത്തെ വിചാരണ കോടതി ഇയാൾക്ക് പോക്‌സോ നിയമപ്രകാരം ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കുട്ടിയുടെ പ്രായം കൃത്യമായി തെളിയിക്കാനാകാത്തതിനാൽ ഈ ശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതി ഐപിഎസി സെക്ഷൻ പ്രകാരം ജീവപര്യന്തം ശിക്ഷ വിധിച്ചത്

വെട്ടേക്കോട് കുഴിയേക്കൽ വീട്ടിൽ മധുവിനാണ്(36) ശിക്ഷ വിധിച്ചത്. വിചാരണക്കോടതി നടപടിക്കെതിരെ ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയെയും മൂന്ന മക്കളെയും ക്ഷേത്രത്തിൽ പൂജാരിയായിരുന്ന ഇയാൾസംരക്ഷിക്കാനായി ഏറ്റെടുത്തിരുന്നു. തുടർന്ന് ഇവരുടെ മൂത്ത മകളെ ഇയാൾ തുടർച്ചയായി പീഡനത്തിന് ഇരയാക്കി. സഹോദരങ്ങളുടെ മുന്നിൽ വെച്ചും കുട്ടി പീഡനത്തിന് ഇരയായി.

ഇത്തരമൊരു പൂജാരിയുടെ പ്രാർഥന എങ്ങനെയാണ് ദൈവം കേൾക്കുകയെന്ന പരാമർശവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. 2012 നവംബർ 14ന് മുമ്പാണ് സംഭവമുണ്ടായത്. പീഡനം സഹിക്കാനാകാതെ അമ്മയും മക്കളും വീട് വിട്ടിറങ്ങുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ മാനസിക നിലയും തെറ്റിയ നിലയിലായിരുന്നു. നിലവിൽ ഇവരെ സംരക്ഷിക്കുന്നത് പോലീസാണ്.