കോഴിക്കോട് നിർമാണത്തിനിടെ മതിലിന്റെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

 

കോഴിക്കോട് പെരുമണ്ണ കൊളാത്തൊടിയിൽ വീടിന്റെ മതിൽ പണിക്കിടെ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. പാലാഴി സ്വദേശി ബൈജുവാണ് മരിച്ചത്. മണ്ണിനടിയിൽപ്പെട്ട മറ്റ് മൂന്ന് പേരെ നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലാക്കി

കഴിഞ്ഞ ദിവസമാണ് മതിലിന്റെ നിർമാണം ആരംഭിച്ചത്. മണ്ണിടിച്ചിൽ ഭയന്ന് അടിഭാഗം കമ്പിയിട്ട് ഉയർത്തിക്കെട്ടാനായിരുന്നു നീക്കം. ഇതിനായി മണ്ണ് നീക്കിത്തുടങ്ങിയപ്പോഴാണ് അപകടമുണ്ടായത്.