ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ഒഡീഷയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. സെപ്റ്റംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദമാണിത്
കേരളത്തിൽ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി 25 മുതൽ 28 വരെ മഴ സജീവമാകാൻ സാധ്യതയുണ്ട്. മധ്യ, തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 27, 28 തീയതികളിൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വേഗതയിൽ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.