സംസ്ഥാനത്ത് കാലവർഷം 31ന് എത്തും; 25 വരെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

 

സംസ്ഥാനത്ത് കാലവർഷം 31ന് എത്താൻ സാധ്യത. ഇതിന് മുമ്പായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും.

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെട്ടേക്കും. ഇത് യാസ് ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും കനത്ത മഴ ലഭിക്കും. ശനിയാഴ്ച മുതൽ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24നും 25നും മഴ കൂടുതൽ ശക്തമാകും

24ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും 25ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.