ചിക്കന്‍ വാങ്ങുമ്പോള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉറപ്പ്

ചിക്കന്‍ എന്നത് ഇന്ന് മലയാളിയുടെ ഭക്ഷണ ശീലത്തിന്‍റെ ഭാഗമായിരിക്കുന്നു. നാടന്‍ കോഴിയാണു മികച്ചതെങ്കിലും നമുക്കു കൂടുതലായി ലഭിക്കുന്നതു ബ്രോയ്‌ലര്‍ ചിക്കനാണ്. ബ്രോയ്‌ലര്‍ ചിക്കന്‍ സൂക്ഷിച്ചു വാങ്ങിയില്ലെങ്കില്‍ അതു നിങ്ങളുടെ ആരോഗ്യം തന്നെ തകര്‍ക്കും. ചിക്കനിലെ വെളുപ്പുവരയാണു പ്രശ്‌നം. മസില്‍രോഗം ബാധിച്ച ചിക്കനിലാണ് ഈ വെളുത്തവര കാണുന്നതെന്നു പറയുന്നു. ഈ രോഗം ചിക്കനിലെ കൊഴുപ്പ് 224 ശതമാനം വരെ വര്‍ദ്ധിപ്പിക്കും. ഇതു ചിക്കന്റെ ഗുണം കുറയ്ക്കും. ഇത്തരം കൊഴുപ്പ് നിങ്ങളുടെ ഹൃദയാരോഗ്യം മോശമാക്കും. ചിക്കന്റെ തൂക്കം പെട്ടന്നു വര്‍ധിക്കാന്‍…

Read More

വയനാട് പുൽപ്പള്ളിയിൽ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാപ്പിസെറ്റ് കുരുക്കൂര്‍ സനോജ്-ദീപ ദമ്പതികളുടെ മകള്‍ നന്ദന(16)യെയാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പെരിക്കല്ലൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം പ്ലസ് വണ്ണിന് അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥിനിയായിരുന്നു.എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനിയാണ്.കാപ്പിസെറ്റ് ഗവ.ഹൈസ്‌ക്കൂളിലായിരുന്നു പത്താം ക്ലാസ് പഠനം.വെള്ളിയാഴ്ച വൈകിട്ടോടെ വീട്ടിലുള്ളവര്‍ പുറത്ത് പോയ സമയത്തായിരുന്നു സംഭവം.പുല്‍പ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം…

Read More

പ്രഥമ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയുടെ സുവര്‍ണ്ണ ചുംബനത്തിന് ഇന്ന് 14 വയസ്സ്

2007 സെപ്റ്റംബര്‍ 24. ക്രിക്കറ്റ് ചരിത്രത്തിലെ പ്രഥമ ട്വന്‍റി-20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ സുവര്‍ണ്ണ ചുംബനം വീണിട്ട് ഇന്നേക്ക് 14 വര്‍ഷം തികയുന്നു. അത്ര മേല്‍ പരിചയസമ്പന്നരല്ലാത്ത ഒരു യുവനിരയുമായി കളിക്കാനെത്തി ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത് ആധികാരികമായിത്തന്നെയാണ് ഇന്ത്യ പ്രഥമ ടി-20 ലോക കിരീടത്തില്‍ മുത്തമിട്ടത്. മഹേന്ദ്ര സിങ് ധോണി എന്ന ക്യാപ്റ്റനെ ഇന്ത്യയുടെ ക്രിക്കറ്റ് ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ലോകകപ്പായിരുന്നു അത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ യുവരാജ് സിങ്ങിന്‍റെ വെടിക്കെട്ട് പ്രകടനം. സെമി ഫൈനില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് …

Read More

കസ്റ്റഡി കൊലക്കേസ്; പ്രതികളായ എക്സൈസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ സര്‍ക്കാറിന് നോട്ടീസ്

കൊച്ചി: കസ്റ്റഡി കൊലക്കേസ് പ്രതികളായ എക്സൈസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച നടപടിയില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി നോട്ടീസ്. എക്സൈസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രഞ്ജിത്ത് കുമാറിന്റെ ഭാര്യ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടല്‍. എക്സൈസ് ഉദ്യോഗസ്ഥരായ അനൂപ് കുമാര്‍, എ വി ഉമ്മന്‍, അബ്ദുല്‍ ജബ്ബാര്‍, എ നിധിന്‍, കെ യു മഹേഷ്, വി എം സ്മിബിന്‍ എന്നിവരുടെ സസ്‌പെന്‍ഷനാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. കേസില്‍ സി ബി ഐ പ്രതി ചേര്‍ത്ത ഉദ്യോഗസ്ഥരാണിവര്‍.

Read More

പരോളില്‍ ഇറങ്ങിയവര്‍ ജയിലിലേക്ക് മടങ്ങാറായിട്ടില്ലെന്ന് സുപ്രീം കോടതി; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരോളില്‍ ഇറങ്ങിയ പ്രതികള്‍ ജയിലിലേക്ക് തിരിച്ചു പോകണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. കേരളത്തില്‍ നിന്നുള്ള തടവുകാരന്‍ നല്‍കിയ ഹർജിയിലാണ് വിധി. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും സുപ്രീം കോടതിയുടെ നിലവിലുളള ഉത്തരവിന് എതിരാണ് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവെന്നും ചൂണ്ടിക്കാട്ടിയുള്ള ഹർജിയാണ് പരിഗണിച്ചത്. ജയിലുകളിലെ കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ കൂട്ടത്തോടെ പരോള്‍ അനുവദിച്ചിരുന്നു. ജയിലുകളിലും കൊവിഡ് ഭീഷണി ഉയര്‍ന്നതോടെ തടവുപുള്ളികളെ പരോളില്‍ വിടാന്‍ ആവശ്യപ്പെട്ട് മെയ് ഏഴിന്…

Read More

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; മലയാളിയായ കെ മീരക്ക് ആറാം റാങ്ക്, ശുഭം കുമാർ ഒന്നാമൻ

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിൻ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശ്ശൂർ സ്വദേശിയായ കെ മീര ആറാം റാങ്ക് നേടി. ആദ്യ ആറ് റാങ്കുകലിൽ അഞ്ചും വനിതകൾക്കാണ് മലയാളികളായ മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ പതിനാലാം റാങ്കും സ്വന്തമാക്കി. പി ശ്രീജക്ക് 20ാം റാങ്കും അപർണ രമേശിന് 35ാം റാങ്കും സ്വന്തമാക്കി. അശ്വതി ജിജി(41), നിഷ(51), വീണ എസ് സുധൻ(57), അപർണ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.10 ലക്ഷം സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.62 ലക്ഷം പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,054 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2422, കൊല്ലം 538, പത്തനംതിട്ട 187, ആലപ്പുഴ 1303, കോട്ടയം 1216, ഇടുക്കി 372, എറണാകുളം 614, തൃശൂർ 2587, പാലക്കാട് 1064, മലപ്പുറം 1366, കോഴിക്കോട് 1540, വയനാട് 442, കണ്ണൂർ 1068, കാസർഗോഡ് 335 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,62,846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,09,530 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

കെപിസിസി പുനഃസംഘടന: ഭാരവാഹി പട്ടികയിലേക്ക് നേതാക്കളുടെ പേര് നിർദേശിച്ച് ഗ്രൂപ്പുകൾ

  കെപിസിസി പുനഃസംഘടനയിൽ ഭാരവാഹികളുടെ പട്ടികയിലേക്ക് നേതാക്കളുടെ പേരുകൾ നിർദേശിച്ച് ഗ്രൂപ്പ് നേതാക്കൾ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസ്ഥാന നേതൃത്വത്തിന് നേതാക്കളുടെ പട്ടിക കൈമാറി. കെ ശിവദാസൻ നായരെ നേതൃനിരയിലേക്ക് പരിഗണിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഇടഞ്ഞുനിൽക്കുന്ന എ വി ഗോപിനാഥിനെ വൈസ് പ്രസിഡന്റാക്കാനും നീക്കമുണ്ട് ഡിസിസി പുനഃസംഘടനക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറി കെപിസിസി പുനഃസംഘടനയിൽ വരരുതെന്ന ആഗ്രഹം നേതൃത്വത്തിനുണ്ട്. ഇതിന്റെ ഭാഗമായി ഗ്രൂപ്പ് നേതാക്കളുമായി രണ്ട് വട്ടം സംസ്ഥാന നേതൃത്വം ചർച്ച നടത്തി. ഇതിലാണ് 51…

Read More

കെപിസിസി പുനഃസംഘടന: ഭാരവാഹി പട്ടികയിലേക്ക് നേതാക്കളുടെ പേര് നിർദേശിച്ച് ഗ്രൂപ്പുകൾ

കെപിസിസി പുനഃസംഘടനയിൽ ഭാരവാഹികളുടെ പട്ടികയിലേക്ക് നേതാക്കളുടെ പേരുകൾ നിർദേശിച്ച് ഗ്രൂപ്പ് നേതാക്കൾ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസ്ഥാന നേതൃത്വത്തിന് നേതാക്കളുടെ പട്ടിക കൈമാറി. കെ ശിവദാസൻ നായരെ നേതൃനിരയിലേക്ക് പരിഗണിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഇടഞ്ഞുനിൽക്കുന്ന എ വി ഗോപിനാഥിനെ വൈസ് പ്രസിഡന്റാക്കാനും നീക്കമുണ്ട് ഡിസിസി പുനഃസംഘടനക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറി കെപിസിസി പുനഃസംഘടനയിൽ വരരുതെന്ന ആഗ്രഹം നേതൃത്വത്തിനുണ്ട്. ഇതിന്റെ ഭാഗമായി ഗ്രൂപ്പ് നേതാക്കളുമായി രണ്ട് വട്ടം സംസ്ഥാന നേതൃത്വം ചർച്ച നടത്തി. ഇതിലാണ് 51 അംഗ…

Read More

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു

  മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുൾ ഖാദർ മൗലവി അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. യുഡിഎഫ് കണ്ണൂർ ജില്ലാ കൺവീനറാണ്. കണ്ണൂർ ചന്ദ്രിക ഗവേണിങ് ബോഡി ചെയർമാനാണ്. നാല് പതിറ്റാണ്ടായി ഭാരവാഹിത്വത്തിൽ ഉള്ള നേതാവാണ്. ദീർഘകാലം കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.

Read More