വയനാട് പുൽപ്പള്ളിയിൽ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാപ്പിസെറ്റ് കുരുക്കൂര്‍ സനോജ്-ദീപ ദമ്പതികളുടെ മകള്‍ നന്ദന(16)യെയാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പെരിക്കല്ലൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം പ്ലസ് വണ്ണിന് അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥിനിയായിരുന്നു.എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനിയാണ്.കാപ്പിസെറ്റ് ഗവ.ഹൈസ്‌ക്കൂളിലായിരുന്നു പത്താം ക്ലാസ് പഠനം.വെള്ളിയാഴ്ച വൈകിട്ടോടെ വീട്ടിലുള്ളവര്‍ പുറത്ത് പോയ സമയത്തായിരുന്നു സംഭവം.പുല്‍പ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സഹോദരി:സയന