വെഞ്ഞാറമൂടില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പരമേശ്വരം ഇടവംപറമ്പ് കൃഷ്ണാംബുജത്തില്‍ പരേതരായ മണിമോഹന്റെയും മിനിമോളുടെയും മകള്‍ കൃഷ്ണപ്രിയ (15) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ നിന്നു പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ കതക് പൊളിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. വൈഷ്ണവിയാണ് മരിച്ച കൃഷ്ണപ്രിയയുടെ സഹോദരി.