കോഴിക്കോട് മൂന്ന് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

 

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിലായി. ഫ്രാൻസിസ് റോഡ് സ്വദേശി അൻവറാണ് പിടിയിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.