പയ്യന്നൂരിൽ സുനീഷയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് വിജീഷിന്റെ അച്ഛനും അറസ്റ്റിൽ. കോറോം സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. വിജീഷിന്റെ അമ്മ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ മുൻകൂർ ജാമ്യം നേടിയിരുന്നു
കഴിഞ്ഞ മാസം 29നാണ് സുനീഷ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഭർതൃവീട്ടിൽ പീഡനം നേരിടുന്നതായുള്ള സുനിഷയുടെ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു. വിജീഷിനെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒന്നര വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു.