കോതമംഗലത്തെ വെടിയേറ്റ് കൊല്ലപ്പെട്ട മാനസയുടെ മരണത്തിൽ മനം നൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്തിന് സമീപം വളയംകുളം സ്വദേശിയായ വിനീഷാണ് ആത്മഹത്യ ചെയ്തത്. വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിയ നിലയിലാണ് വിനീഷിനെ കണ്ടെത്തിയത്.
33കാരനായ വിനീഷ് അവിവാഹിതനാണ്. തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നും മാനസയുടെ മരണം തന്നെ വേദനിപ്പിച്ചെന്നും ഇയാളുടെ കുറിപ്പിലുണ്ട്. നിർമാണ തൊഴിലാളിയായിരുന്നു വിനീഷ്.