പോലീസ് സ്റ്റിക്കര്‍ പതിച്ച് കാറില്‍ യാത്ര; തിരുനെൽവേലി സ്വദേശികളായ ദമ്പതികള്‍ മാനന്തവാടിയിൽ പിടിയിൽ

  മാനന്തവാടി: വാഹനത്തിൽ പോലീസ് സ്റ്റിക്കർ പതിച്ച് യാത്ര ചെയ്ത ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു. തിരുനെൽവേലി, സങ്കൻ കോവിൽ, പനവഡലിചത്രം, അമ്മൻകോവിൽ സ്ട്രീറ്റിൽ മഹേന്ത്രൻ (25), ഭാര്യ തിരുനെൽവേലി ചിന്ന കോവിലൻകുളം ശരണ്യ (23) എന്നിവർക്കെതിരെയാണ് മാനന്തവാടി പോലീസ് ആൾമാറാട്ടം, പോലീസ് വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച് ദുരുപയോഗം ചെയ്യൽ, എപ്പിഡമിക് ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. തലശ്ശേരിയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്ര മധ്യേ ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 10 എഡബ്ല്യു 7008 ഇന്നോവ…

Read More

കോട്ടയത്ത് കുളിക്കാനിറങ്ങിയ നാവിക ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു

കോട്ടയത്ത് നാവിക ഉദ്യോഗസ്ഥന്‍ പുഴയില്‍ മുങ്ങിമരിച്ചു. കോട്ടയം തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ നാവിക ഉദ്യോഗസ്ഥൻ അഭിഷേകാണ് മുങ്ങിമരിച്ചത്. മഹാരാഷ്ട്ര സ്വദേശിയാണ് അഭിഷേക്. അഭിഷേക് ഉള്‍പ്പടെ 8 നാവികർ അടങ്ങുന്ന സംഘം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു. നാലുപേർ കുളിക്കാൻ അരുവിയിൽ ഇറങ്ങി. ഇതിനിടെ ആണ് അഭിഷേകിനെ ചുഴിയിൽ പെട്ട് കാണാതായത്. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും, പോലീസും, ഈരാറ്റുപേട്ട നന്മകൂട്ടവും, നാട്ടുകാരും ചേര്‍ന്ന് ഊര്‍ജ്ജിതമായ തെരച്ചില്‍ നടത്തി. രണ്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് അഭിഷേകിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഹിമാചൽ പ്രദേശിലെ പരിശീലനത്തിനു…

Read More

ഗര്‍ഭാവസ്ഥയില്‍ ഓരോ സ്ത്രീക്കും വേണ്ടത് ഈ പോഷകങ്ങള്‍

ഓരോ വ്യക്തിക്കും ആരോഗ്യത്തോടെയിരിക്കാന്‍ സമീകൃതാഹാരം അത്യാവശ്യമാണ്. സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക് ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണിത്. സാധാരണയായി, ആളുകള്‍ കരുതുന്നത് ഗര്‍ഭിണിയായ സ്ത്രീ രണ്ടുപേരുടെ ഭക്ഷണം കഴിക്കേണ്ടതുണ്ടെന്നാണ്. ശാസ്ത്രീയ വസ്തുതകളില്‍പ്രകാരം ഗര്‍ഭിണികള്‍ക്ക് ഗര്‍ഭിണിയല്ലാത്ത സ്ത്രീയെക്കാള്‍ 300 കിലോ കലോറി ആവശ്യമാണ്. അവരുടെ ഭക്ഷണത്തില്‍ പ്രോട്ടീന്‍ (65 ഗ്രാം), ഇരുമ്പ് (27 മി.ഗ്രാം/ പ്രതിദിനം), ഫോളേറ്റ്, കാല്‍സ്യം, അയോഡിന്‍, സിങ്ക്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 6 തുടങ്ങി നിരവധി പോഷകങ്ങളും അടങ്ങിയിരിക്കണം. ആരോഗ്യമുള്ള ഒരു…

Read More

വിഖ്യാത നോവൽ ആടുജീവിതത്തിന്റെ പ്രസാധകൻ കൃഷ്ണദാസ് അന്തരിച്ചു

  തൃശൂര്‍: എക്കാലവും മലയാള സാഹിത്യത്തിൽ ഓർത്തുവയ്ക്കാൻ പോന്ന അനേകം വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രസാധകന്‍ കൃഷ്ണദാസ് അന്തരിച്ചു. ഏറെ പ്രസിദ്ധമായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ പ്രസാധകനാണ് കൃഷ്ണദാസ്. മലയാള പുസ്തക പ്രസാധക രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ഗ്രീന്‍ ബുക്ക്‌സിന്റെ സംഘാടകനാണ് കൃഷ്ണദാസ്. 150 പതിപ്പുകള്‍ പിന്നിട്ട് മലയാള നോവല്‍ സാഹിത്യത്തില്‍ ചരിത്രം സൃഷ്ടിച്ച ബെന്യാമിന്റെ ആടുജീവിതം തന്നെയായിരുന്നു കൃഷ്ണദാസിന്റെ പ്രസാധക ജീവിതത്തിലെ ഏറ്റവും വലിയ സംഭാവന. ‘ദുബായ്പുഴ’ എന്ന പുസ്തകത്തിന്റെ രചയിതാവും അബുദാബി…

Read More

മാനസയുടെ മരണം വേദനിപ്പിച്ചെന്ന് കുറിപ്പ്; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

കോതമംഗലത്തെ വെടിയേറ്റ് കൊല്ലപ്പെട്ട മാനസയുടെ മരണത്തിൽ മനം നൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്തിന് സമീപം വളയംകുളം സ്വദേശിയായ വിനീഷാണ് ആത്മഹത്യ ചെയ്തത്. വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിയ നിലയിലാണ് വിനീഷിനെ കണ്ടെത്തിയത്. 33കാരനായ വിനീഷ് അവിവാഹിതനാണ്. തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നും മാനസയുടെ മരണം തന്നെ വേദനിപ്പിച്ചെന്നും ഇയാളുടെ കുറിപ്പിലുണ്ട്. നിർമാണ തൊഴിലാളിയായിരുന്നു വിനീഷ്.

Read More

ഹോക്കിയിലും ചരിത്രഗാഥ: ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യ ഒളിമ്പിക്‌സ് സെമിയിൽ

ടോക്യോ ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. 1980 മോസ്‌കോ ഒളിമ്പിക്‌സിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത് ചൊവ്വാഴ്ചയാണ് സെമി ഫൈനൽ മത്സരം. കരുത്തരായ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളികൾ. ഒരു വിജയം മുന്നിൽ ഇന്ത്യ മെഡൽ ഉറപ്പിക്കും. ഇന്ന് നടന്ന മത്സരത്തിൽ തുടക്കത്തിലെ ഇന്ത്യ ആക്രമിച്ച് കളിക്കുന്നതാണ് കണ്ടത്. ഏഴാം മിനിറ്റിൽ തന്നെ ദിൽപ്രീത് സിംഗിലൂടെ ഇന്ത്യ ലീഡ് എടുത്തു 16ാം മിനിറ്റിൽ…

Read More

ഹോക്കിയിലും ചരിത്രഗാഥ: ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യ ഒളിമ്പിക്‌സ് സെമിയിൽ

  ടോക്യോ ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. 1980 മോസ്‌കോ ഒളിമ്പിക്‌സിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ചൊവ്വാഴ്ചയാണ് സെമി ഫൈനൽ മത്സരം. കരുത്തരായ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളികൾ. ഒരു വിജയം മുന്നിൽ ഇന്ത്യ മെഡൽ ഉറപ്പിക്കും. ഇന്ന് നടന്ന മത്സരത്തിൽ തുടക്കത്തിലെ ഇന്ത്യ ആക്രമിച്ച് കളിക്കുന്നതാണ് കണ്ടത്. ഏഴാം മിനിറ്റിൽ തന്നെ ദിൽപ്രീത് സിംഗിലൂടെ ഇന്ത്യ ലീഡ് എടുത്തു 16ാം…

Read More

ഓട്ടോറിക്ഷാ ഡ്രൈവറെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഓട്ടോറിക്ഷാ ഡ്രൈവറെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാപ്പിസെറ്റ് വട്ടപ്പാറ ശശി (62) യെയാണ് ചീയമ്പം 73 വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. ഞായറാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ വഴിയാത്രക്കാരാണ് മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. കാപിസെറ്റിൽ ഓട്ടോ ഡ്രൈവറാണ്. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ഭാര്യ ഓമന മക്കൾ അക്ഷയ്, ആതിര.

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.70 ലക്ഷം സാമ്പിളുകൾ; ടിപിആർ 12.14

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,792 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1044, കൊല്ലം 1841, പത്തനംതിട്ട 549, ആലപ്പുഴ 1192, കോട്ടയം 693, ഇടുക്കി 217, എറണാകുളം 1621, തൃശൂർ 2256, പാലക്കാട് 1284, മലപ്പുറം 2871, കോഴിക്കോട് 2147, വയനാട് 493, കണ്ണൂർ 836, കാസർഗോഡ് 748 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,67,379 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,26,761 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

ചരിത്രം കുറിച്ച് പി വി സിന്ധു; ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ

ടോക്യോ ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധുവിന് വെങ്കലം. ചൈനയുടെ ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കല ജേതാവായത്. നേരിട്ടുള്ള സെറ്റുകൾക്കാണ് വിജയം. സ്‌കോർ 21-13, 21-15 ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണത്. നേരത്തെ ഭാരദ്വഹനത്തിൽ മീരാബായ് ചാനു ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയിരുന്നു. ലണ്ടൻ ഒളിമ്പിക്‌സിൽ പി വി സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. സൈന നേവാളിന് ശേഷം ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സിൽ വെങ്കലം നേടുന്ന…

Read More