ഹോക്കിയിലും ചരിത്രഗാഥ: ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യ ഒളിമ്പിക്‌സ് സെമിയിൽ

 

ടോക്യോ ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. 1980 മോസ്‌കോ ഒളിമ്പിക്‌സിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

ചൊവ്വാഴ്ചയാണ് സെമി ഫൈനൽ മത്സരം. കരുത്തരായ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളികൾ. ഒരു വിജയം മുന്നിൽ ഇന്ത്യ മെഡൽ ഉറപ്പിക്കും. ഇന്ന് നടന്ന മത്സരത്തിൽ തുടക്കത്തിലെ ഇന്ത്യ ആക്രമിച്ച് കളിക്കുന്നതാണ് കണ്ടത്. ഏഴാം മിനിറ്റിൽ തന്നെ ദിൽപ്രീത് സിംഗിലൂടെ ഇന്ത്യ ലീഡ് എടുത്തു

16ാം മിനിറ്റിൽ ഗുജ്‌റന്ത് സിംഗ് ഇന്ത്യയുടെ ഗോൾ നേട്ടം രണ്ടായി ഉയർത്തി. 45ാം മിനിറ്റിൽ ബ്രിട്ടൻ സാമുവൽ വാർഡിലൂടെ ഒരു ഗോൾ നേടി. 57ാം മിനിറ്റിൽ ഹർദിക് സിംഗിലൂടെ ഇന്ത്യ ഗോൾ നേട്ടം മൂന്നായി ഉയർത്തി. മലയാളിയായ ഗോളി പി ആർ ശ്രീജേഷിന്റെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി