ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയിൽ പൂൾ എയിൽ ഇന്ത്യക്ക് രണ്ടാം ജയം. സ്‌പെയിനിനെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യക്കായി സിമ്രൻജിത്ത് സിംഗ് ഇരട്ട ഗോളുകൾ സ്വന്തമാക്കി. രുപീന്ദർ പാൽ സിംഗ് ഒരു ഗോൾ നേടി
ഓസ്‌ട്രേലിയയയോട് ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ സ്‌പെയിനിനെതിരെ ഇറങ്ങിയത്. ഇതിന്റെ ക്ഷീണമകറ്റുന്നതിനായിരുന്നു സ്‌പെയിനിനെതിരായ പ്രകടനം.
14ാനം മിനിറ്റിൽ സിമ്രൻജിത്തിന്റെ വകയായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ. തൊട്ടുപിന്നാലെ 15ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി സ്‌ട്രോക്കിലൂടെ രൂപീന്ദർപാൽ ഇന്ത്യയുടെ രണ്ടാം ഗോൾ സ്വന്തമാക്കി. 51 ാം മിനിറ്റിൽ രൂപീന്ദർ സിംഗ് പാൽ ഇന്ത്യയുടെ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.