വയനാട്ടിൽ സാമൂഹിക വിരുദ്ധ വാട്സ്ആപ് ഗ്രൂപ്പുകളിൽ വിദ്യാർത്ഥികൾ സജീവമാകുന്നു; സൈബർ പോലീസ് നിരീക്ഷണം ശക്തമാക്കി
സാമൂഹിക വിരുദ്ധ വാട്സ്ആപ് ഗ്രൂപ്പുകളിൽ വിദ്യാർത്ഥികൾ സജീവമാകുന്നു. സൈബർ പോലീസ് നിരീക്ഷണം ശക്തമാക്കി. ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഇടയിൽ ഇന്റർനെറ്റ് നമ്പർ ഉപയോഗിച്ച് നിർമ്മിച്ച വാട്സപ് ഗ്രൂപ്പുകൾ സജീവമാകുന്നു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾ തമ്മിൽ ഉള്ള പോർവിളികളും ഗ്രൂപ്പിൽ സജീവമാകുന്നതായി പോലീസിന്റെ നിരീക്ഷണത്തിൽ വ്യക്തമായിട്ടുണ്ട്. അറക്കൽ തറവാട്, മരണ ഗ്രൂപ്പ് തുടങ്ങിയ പേരുകളിൽ ആണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ഓൺലൈൻ ക്ലാസ്സുകളുടെ മറവിൽ ആണ് വിദ്യാർത്ഥികൾ ഈ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നത്. ഒരു വാട്സാപ്പ് നു ഉള്ളിൽ രഹസ്യമായ…